ഖത്തറിലെ ചില റോഡുകളില്‍ ഗതാഗത നിയന്ത്രണം

1q 65

എന്‍വയോണ്‍മെന്റ് സ്ട്രീറ്റ്

റൗദത്ത് ഉം ലെഖ്ബ ഇന്റര്‍സെക്ഷനിലേക്കുള്ള ഗതാഗതത്തിനായി എന്‍വയോണ്‍മെന്റ് സ്ട്രീറ്റിന്റെ ഒരു ഭാഗം താല്‍ക്കാലികമായി അടച്ചിടുമെന്ന് അഷ്ഗല്‍ പ്രഖ്യാപിച്ചു. റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് റോഡ് അടച്ചിടുന്നത്. ഡിസംബര്‍ 19, വെള്ളിയാഴ്ച മുതല്‍ ഡിസംബര്‍ 25 വ്യാഴാഴ്ച വരെ ദിവസവും അര്‍ദ്ധരാത്രി 12 മുതല്‍ പുലര്‍ച്ചെ 5 വരെ ഈ റോഡ് അടച്ചിടും.

ഒനൈസ ഇന്റര്‍ചേഞ്ച്

ടിഎസ്ഇ നെറ്റ്വര്‍ക്കിന്റെ അറ്റകുറ്റപ്പണികള്‍ സുഗമമാക്കുന്നതിനായി ഡിസംബര്‍ 19, വെള്ളിയാഴ്ച പുലര്‍ച്ചെ 2:00 മുതല്‍ 3:00 വരെ നാല് ദിശകളിലായി ഒനൈസ ഇന്റര്‍ചേഞ്ചില്‍ താല്‍ക്കാലികമായി ഭാഗികമായി റോഡ് അടച്ചിടും. ഈ കാലയളവില്‍, ലെഖ്വെയര്‍ ഇന്റര്‍സെക്ഷന്‍, ഫയര്‍ സ്റ്റേഷന്‍ ഇന്റര്‍സെക്ഷന്‍, ആര്‍ച്ച് ഇന്റര്‍ചേഞ്ച്, ലെജ്ബൈലാത്ത് ഇന്റര്‍ചേഞ്ച് എന്നിവിടങ്ങളില്‍ നിന്ന് ഒനൈസ ഇന്റര്‍ചേഞ്ചിലേക്ക് എത്തുന്നവര്‍ ഫ്രീ വലത് ലെയ്ന്‍ ഉപയോഗിക്കണം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading