ദോഹ: ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ മെട്രോലിങ്ക് സേവനങ്ങളില്‍ നാളെ, ഡിസംബര്‍ 18-ന് നിരവധി അപ്ഡേറ്റുകള്‍ പ്രഖ്യാപിച്ചു. ചില മെട്രോലിങ്ക് സേവനങ്ങള്‍ നാളെ രാവിലെ 5 മുതല്‍ ആരംഭിക്കും. രാവിലെ 11:30 വരെ ബസുകള്‍ സര്‍വീസ് നടത്തുമെന്നും ഖത്തര്‍ റെയില്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.
M106, M107 ബസുകള്‍ വെസ്റ്റ് ബേ ഖത്തര്‍ എനര്‍ജി സ്റ്റേഷന് പകരം DECC സ്റ്റേഷനില്‍ നിന്നും എക്‌സിറ്റ് 3-ല്‍ നിന്നുമായിരിക്കും സര്‍വീസ് നടത്തുക. അല്‍ ബിദ്ദ സ്റ്റേഷനില്‍ നിന്ന് M108 ബസ് സര്‍വീസ് ഒഴിവാക്കും. അതേസമയം സൂഖ് വാഖിഫ്, മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട്, ദോഹ തുറമുഖം, കോര്‍ണിഷ് സ്ട്രീറ്റ് എന്നിവിടങ്ങളില്‍ നിന്നും M315 ബസ് സര്‍വീസ് ഒഴിവാക്കും.
നാളെ M138 ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നും ഖത്തര്‍ റെയില്‍ അറിയിച്ചു. വെസ്റ്റ് ബേ ഖത്തര്‍ എനര്‍ജി മെട്രോ എക്‌സ്പ്രസ് സര്‍വീസുകളും നാളെ രാവിലെ 5 മുതല്‍ രാവിലെ 11:30 വരെ ലഭ്യമാകില്ല. ഈ റൂട്ടിലുള്ള യാത്രക്കാര്‍ DECC സ്റ്റേഷനിലേക്കും തിരിച്ചുമുള്ള മെട്രോ എക്‌സ്പ്രസ് യാത്രകള്‍ ബുക്ക് ചെയ്യണമെന്നും ഖത്തര്‍ റെയില്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
