ദോഹ: ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അവധി പ്രഖ്യാപിച്ചു. ദേശീയ ദിനം ആചരിക്കുന്ന ഡിസംബര്‍ 18 ന് ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
തുടര്‍ന്നുള്ള വാരാന്ത്യ അവധികള്‍ കൂടി കണക്കിലെടുത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. എല്ലാ ധനകാര്യ സ്ഥാപനങ്ങളും ഡിസംബര്‍ 21 ഞായറാഴ്ച പ്രവര്‍ത്തനം പുനരാരംഭിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
