കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നുള്ള ഇൻഡിഗോ വിമാനം മുംബൈയിലേക്ക് വഴിതിരിച്ചു വിട്ടു. കുവൈറ്റിൽ നിന്ന് ഹൈദരാബാദിലേക്ക് പോയ ഇൻഡിഗോ വിമാനമാണ് വഴിതിരിച്ചു വിട്ടത്. ബോംബ് ഭീഷണി ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം. അധികൃതർക്ക് ഇമെയിൽ സന്ദേശത്തിലൂടെയാണ് ബോംബ് ഭീഷണി ലഭിച്ചത്.
തുടർന്ന് ഇൻഡിഗോയുടെ എയർബസ് A321-251NX എന്ന വിമാനം ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുകയായിരുന്നു. ഇന്ന്, ഡിസംബർ 2ന് രാവിലെ 8.10 ന് സുരക്ഷിതമായി വിമാനം ലാൻഡ് ചെയ്തു, അവിടെ സുരക്ഷാ സംഘങ്ങൾ ഇതിനകം സജ്ജരായിരുന്നു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
