ദോഹ: ഖത്തറില്‍ വാരാന്ത്യ ദിവസങ്ങളില്‍ അനുഭവപ്പെടുന്ന കാലാവസ്ഥാ ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചു. നാളെ, നവംബര്‍ 30 ഞായറാഴ്ച വരെയുള്ള ഫോര്‍മുല 1 മത്സരങ്ങളോട് അനുബന്ധിച്ചുള്ള വാരാന്ത്യത്തിനായുള്ള പ്രത്യേക കാലാവസ്ഥാ റിപ്പോര്‍ട്ടാണ് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയത്.
മൂന്ന് ദിവസങ്ങളിലും പകല്‍ സമയത്ത് മിതമായ താപനിലയും രാത്രിയില്‍ തണുപ്പും അനുഭവപ്പെടും. ഇന്ന് ദൃശ്യപരത കുറവായിരിക്കുമെന്നും വകുപ്പ് അറിയിച്ചു. വാരാന്ത്യത്തില്‍ കുറഞ്ഞ താപനില 20°C നും പരമാവധി 28°C നും ഇടയിലായിരിക്കും.
ഇന്ന് ചിലയിടങ്ങളില്‍ മൂടല്‍മഞ്ഞും മോശം ദൃശ്യപരതയും ഉണ്ടാകും. പിന്നീട് കാലാവസ്ഥ മെച്ചപ്പെടുമെന്നും വകുപ്പ് അറിയിച്ചു. നാളെയും ചിലയിടങ്ങളില്‍ മൂടല്‍മഞ്ഞ് ഉണ്ടായിരിക്കും. വടക്ക് പടിഞ്ഞാറ് മുതല്‍ വടക്കുകിഴക്ക് ദിശയില്‍ നിന്ന് 315 നോട്ട് വരെ വേഗതയില്‍ കാറ്റ് വീശും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
