ഇനി കേരളാ പോലീസ് കെയേഴ്‌സ്.. രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്‌തേക്കും…മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ച് രാഹുല്‍; സത്യം ജയിക്കുമെന്നും പ്രതികരണം

InShot 20251127 162323832

തിരുവനന്തപുരം: അതിജീവിതയായ പെണ്‍കുട്ടിയുടെ ലൈംഗിക പീഡന പരാതിക്ക് പിന്നാലെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കൊച്ചിയിലെ പ്രമുഖ ഹൈക്കോടതി അഭിഭാഷകനുമായി രാഹുല്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. പരാതിയുടെ പകര്‍പ്പും കേസിന്റെ സ്വഭാവവും പരിഗണിച്ചശേഷം തുടര്‍ നടപടി ആലോചിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് അതിജീവിതയായ പെണ്‍കുട്ടി പരാതി കൈമാറിയത്. പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ഉടന്‍ കേസെടുത്തേക്കും. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉടന്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്. പിന്നാലെ അറസ്റ്റിനും സാധ്യതയുണ്ട്.

അതിനിടെ ‘നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും, സത്യം ജയിക്കും’; ഫേസ്ബുക്കിലൂടെ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളടത്തോളം
കാലം നിയമപരമായി തന്നെ
പോരാടും.
നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും.
സത്യം ജയിക്കും….❤

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • കേരളം വിധിയെഴുതുന്നു, വോട്ടെടുപ്പ് ആരംഭിച്ചു

  • നോര്‍ക്കാ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കില്ല

  • മുന്‍ മന്ത്രി എം കെ മുനീറിന്റെ വീടിന് ജപ്തി ഭീഷണി

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading