ദോഹ: ഫോര്‍മുല 1 ഖത്തര്‍ ഗ്രാന്‍ഡ് പ്രിക്‌സിനോട് അനുബന്ധിച്ച് ദോഹ മെട്രോ, ലുസൈല്‍ ട്രാം എന്നിവയുടെ സര്‍വീസ് സമയം നീട്ടി. അടുത്ത മൂന്ന് ദിവസത്തേക്ക് സര്‍വീസ് സമയം നീട്ടുമെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ഖത്തര്‍ റെയില്‍ അറിയിച്ചു.
നവംബര്‍ 28, വെള്ളിയാഴ്ച രാവിലെ 9 മുതല്‍ പുലര്‍ച്ചെ 1:30 വരെയും നവംബര്‍ 29, ശനിയാഴ്ച രാവിലെ 5 മുതല്‍ പുലര്‍ച്ചെ 1:30 വരെയും നവംബര്‍ 30, ഞായറാഴ്ച രാവിലെ 5 മുതല്‍ പുലര്‍ച്ചെ 2:30 വരെയും ദോഹ മെട്രോയും ലുസൈല്‍ ട്രാമും സര്‍വീസ് നടത്തും.
നവംബര്‍ 28 മുതല്‍ 30 വരെയാണ് ഖത്തര്‍ എയര്‍വേസ് ഫോര്‍മുലാ 1 ഗ്രാന്‍ഡ് പ്രിക്‌സ് മത്സരങ്ങള്‍ നടക്കുക. ലുസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ് തിവേഗ റേസിംഗിന്റെയും ലോകോത്തര വിനോദത്തിന്റെയും അവിസ്മരണീയമായ അനുഭവം നല്‍കുന്ന ഫോര്‍മുല 1 ചാമ്പ്യന്‍ഷിപ്പിന്റെ അവസാന റൗണ്ട് നടക്കുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
