തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നല്‍കി അതിജീവിതയായ പെണ്‍കുട്ടി. ഇന്ന് വൈകീട്ടോടെ സെക്രട്ടറിയേറ്റില്‍ നേരിട്ടെത്തി മുഖ്യമന്ത്രിയെ കണ്ട് പരാതി കൈമാറുകയായിരുന്നു. തെളിവുകളുള്‍പ്പെടെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി കൈമാറിയത്. പരാതി മുഖ്യമന്ത്രി ക്രൈംബ്രാഞ്ചിന് കൈമാറി.
ഗുരുതരമായ വെളിപ്പെടുത്തലുകളാണ് പരാതിയിലുള്ളത്. വാട്‌സ് ആപ്പ് ചാറ്റുകള്‍, ഓഡിയോ സംഭാഷണം അടക്കം കൈമാറിയതാണ് വിവരം. രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും വധിക്കുമെന്ന് ഭയപ്പെടുത്തിയെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
പെണ്‍കുട്ടിയെ രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ച് അശാസ്ത്രീയമായി ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചതിലൂടെ പെണ്‍കുട്ടി കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ ഗര്‍ഭിണിയാകാന്‍ രാഹുല്‍ നിര്‍ബന്ധിക്കുന്ന ചാറ്റുകളും, ശേഷം കയ്യൊഴിയുന്ന ഫോണ്‍ റെക്കോര്‍ഡുകളും പുറത്തുവന്നിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
