ദോഹ: ഖത്തറില്‍ ഈ വാരാന്ത്യത്തില്‍ താപനില കുറയുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കുറഞ്ഞ താപനില 20°C നും പരമാവധി താപനില 28°C നും ഇടയില്‍ ആയിരിക്കുമെന്നും വകുപ്പ് അറിയിച്ചു. ശനിയാഴ്ച, നവംബര്‍ 29 തുടക്കത്തില്‍ തിരശ്ചീന ദൃശ്യപരത കുറയാനുള്ള സാധ്യതയുണ്ട്. അതേസമയം മറ്റ് മുന്നറിയിപ്പുകളൊന്നും വാരാന്ത്യ കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ വകുപ്പ് നല്‍കിയിട്ടില്ല.
രാവിലെ മൂടല്‍മഞ്ഞിന് സാധ്യതയുണ്ട്. ചിതറിയ മേഘങ്ങളും ഉണ്ടാകും. രാത്രിയില്‍ താരതമ്യേന തണുപ്പ് കൂടുതലായിരിക്കുമെന്നും കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്ക് പടിഞ്ഞാറ് മുതല്‍ വടക്ക് കിഴക്ക് ദിശയില്‍ നിന്ന് 5 മുതല്‍ 15 നോട്ട് വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ തിരമാലകളുടെ ഉയരം 2 മുതല്‍ 5 അടി വരെ ആയിരിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
