ദോഹ: ഖത്തര്‍ പ്രവാസി അസോസിയേഷന് (QIPA) 2026 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംഘടനയുടെ സര്‍വസമ്മത പിന്തുണയോടും സുതാര്യമായ തിരഞ്ഞെടുപ്പു പ്രക്രിയയിലൂടെയുമാണ് പുതിയ മാനേജിംഗ് കമ്മിറ്റി ചുമതലയേറ്റത്.
സന്തോഷ് കണ്ണമ്പറമ്പില്‍ (പ്രസിഡന്റ്), നിഷാദ് ഹസ്സന്‍കുട്ടി (ജനറല്‍ സെക്രട്ടറി), സൈമണ്‍ വര്‍ഗീസ് (ട്രഷറര്‍), ജയറാണി സന്തോഷ് (സെക്രട്ടറി), കൃഷ്ണപ്രശാന്ത് (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ അടങ്ങുന്ന പുതിയ നേതൃത്വം ചുമതലയേറ്റു.
റഷീദ് ആലിക്കല്‍, സുരേഷ് കുമാര്‍ ആറ്റിങ്ങല്‍, പ്രജീഷ് പോള്‍ തൊമ്പ്രാ, ഷബീര്‍ പുത്തന്‍പുരക്കല്‍ എന്നിവരാണ് മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍. പ്രവാസി സമൂഹത്തിന്റെ സാംസ്‌കാരിക, സാമൂഹിക, പൗരാവകാശ രംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും കമ്മിറ്റി അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
