ദോഹ: ഖത്തറിലെ ഓള്‍ഡ് ദോഹാ പോര്‍ട്ടില്‍ ബോട്ട് സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു. 2025 ലെ ഖത്തര്‍ ബോട്ട് ഷോയില്‍ നേടിയ ശ്രദ്ധേയമായ വിജയത്തെത്തുടര്‍ന്ന്, വരാനിരിക്കുന്ന എല്ലാ പരിപാടികള്‍ക്കും സമുദ്ര ഗതാഗത സേവനം ആരംഭിക്കുമെന്നാണ് പ്രഖ്യാപനം.
സന്ദര്‍ശകരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, തുറമുഖത്തേക്കുള്ള പ്രവേശനം സുഗമമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് തീരുമാനം. റിക്‌സോസ് ഗള്‍ഫ് ഹോട്ടല്‍ ദോഹ, പേള്‍ ഐലന്‍ഡ് എന്നിവിടങ്ങളിലായിരിക്കും സര്‍വീസ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
