ദോഹ: ഖത്തറില്‍ മെട്രോ ലിങ്ക് സര്‍വീസല്‍ ഖത്തര്‍ റെയില്‍ മാറ്റം പ്രഖ്യാപിച്ചു. നാളെ നവംബര്‍ 16 മുതല്‍, കോര്‍ണിഷ് മെട്രോ സ്‌റ്റേഷനിലെ മെട്രോ ലിങ്ക് ബസ് സര്‍വീസിലാണ് മാറ്റം വരുന്നത്.
മെട്രോ ലിങ്കിന്റെ m144 ബസ് നിലവിലെ എക്‌സിറ്റ് 3ന് പകരം എക്‌സിറ്റ് 2ല്‍ നിന്നായിരിക്കും സര്‍വീസ് നടത്തുക. അതോടൊപ്പം ടവാര്‍ മാളില്‍ ഒരു ബസ് സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്. മദീനത്ത് ഖലീഫ നോര്‍ത്ത്, ദാല്‍ അല്‍ ഹമാം, ഉം ലെഖ്ബ എന്നീ പ്രദേശങ്ങളിലൂടെയാണ് m144 മെട്രോ ലിങ്ക് ബസ് സര്‍വീസ് നടത്തുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
