കൊച്ചി: മദ്യ ലഹരിയില്‍ കാബിന്‍ ക്രൂ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ മലയാളി യാത്രക്കാരന്‍ പിടിയിലായി. വ്യാഴാഴ്ച രാത്രി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സംഭവം.
മലപ്പുറം മഞ്ചേരി സ്വദേശി അര്‍ഫാന്‍ (25) ആണ് പിടിയിലായത്. അബുദാബിയില്‍ നിന്നെത്തിയതായിരുന്നു ഇയാള്‍. ജീവനക്കാരുടെ പരാതിയെത്തുടര്‍ന്ന് സുരക്ഷാ വിഭാഗം പിടികൂടി നെടുമ്പാശേരി പൊലീസിന് കൈമാറുകയായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
