ദോഹ: ഖത്തറില്‍ മൊവസലാത്ത്/ കര്‍വയില്‍ ഡ്രൈവര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍മാരെയാണ് ആവശ്യമുള്ളത്. ഒഴിവിലേക്ക് നവംബര്‍ 6, വ്യാഴാഴ്ച വാക്ക് ഇന്‍ ഇന്റര്‍വ്യു നടക്കും.
Date: Thursday, 6 November 2025, Time: 2:00 PM, Venue: Karwa Extension Building, Gate No. 9
https://waze.com/ul/hthkx76h6s (Behind Dalla Driving Academy)
നിലവില്‍ ഖത്തറിലുള്ളവരായിരിക്കണം അപേക്ഷിക്കേണ്ടത്. സാധുതയുള്ള ഖത്തര്‍ ഐഡി നിര്‍ബന്ധം. സാധുതയുള്ള ലൈറ്റ് വെഹിക്കിള്‍ ലൈസന്‍സും ഉണ്ടായിരിക്കണം. 25-50 വയസ്സാണ് പ്രായപരിധി. ഇംഗ്ലീഷ് ഭാഷയില്‍ പരിജ്ഞാനം വേണം.
ആകര്‍ഷകമായ ശമ്പളം+ കമ്മീഷന്‍, താമസം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, കമ്പനി പോളിസി പ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഇന്റര്‍വ്യൂവിന് എത്തുമ്പോള്‍ ബയോഡാറ്റ, ഖത്തര്‍ ഐഡിയുടെ പകര്‍പ്പ്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, നീല ബാക്ഗ്രൗണ്ടില്‍ എടുത്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ കയ്യില്‍ കരുതണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 3133 2448 എന്ന നമ്പറില്‍ വാട്‌സ്ആപ്പ് മുഖേന ബന്ധപ്പെടാവുന്നതാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
