കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലഗേജ് ‘; ഗള്‍ഫ് സെക്ടറിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫര്‍ നീട്ടി

AIR INDIA EXPRESS

അബുദാബി: ഗള്‍ഫ് സെക്ടറിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ഓഫര്‍ നീട്ടി. ഗള്‍ഫ് – ഇന്ത്യാ സെക്ടറില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രഖ്യാപിച്ച 10 കിലോ അധിക ബാഗേജ് ആനുകൂല്യമാണ് നീട്ടിയത്. ഈ മാസം 30 വരെയാണ് ഓഫര്‍ നീട്ടിയത്. ടിക്കറ്റ് തുകയ്‌ക്കൊപ്പം 11 ദിര്‍ഹം കൂടി അടച്ചാല്‍ 10 കിലോ അധിക ബാഗേജ് കൊണ്ടുപോകാം.

ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ സെക്ടറുകളിലേക്ക് ഈ ഓഫര്‍ന ലഭ്യമാകും. ടിക്കറ്റ് ബുക്ക് ചെയ്ത് ഈ മാസം 31നകം യാത്ര ചെയ്യുന്നവര്‍ക്കാണ് കുറഞ്ഞ നിരക്കില്‍ ബാഗേജ് അലവന്‍സ് ലഭിക്കുക. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ആനുകൂല്യം തിരഞ്ഞെടുക്കണം. അതേസമയം ഒരിക്കല്‍ ഇഷ്യൂ ചെയ്ത ടിക്കറ്റിന് ഈ ആനുകൂല്യം ബാധകമല്ലെന്നും എയര്‍ലൈന്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading