ഖത്തറില്‍ ജീപ്പ് വാഹനങ്ങളുടെ ചില മോഡലുകള്‍ തിരിച്ചുവിളിക്കുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം

1q 133

ദോഹ: ഖത്തറില്‍ ബിഎംഡബ്ല്യു ഡീലര്‍ഷിപ്പായ അല്‍ ഫര്‍ദാന്‍ ഓട്ടോമൊബൈല്‍സുമായി സഹകരിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം ബിഎംഡബ്ല്യു ജീപ്പ് മോഡലുകള്‍ തിരിച്ചുവിളിക്കുന്നു. ബിഎംഡബ്ല്യൂ 630GT, 730Li Saloon, X4 Xഡ്രൈവ്, Z4 Sഡ്രൈവ്, X3 20X ഡ്രൈവ് 2018-2020 മോഡലുകള്‍, ബിഎംഡബ്ല്യു 320i സലൂണ്‍, 420i കൂപ്പെ, 520i സെഡാന്‍ 2025 മോഡലുകള്‍ എന്നിവയാണ് തിരിച്ചുവിളിക്കുന്നത്.

സ്റ്റാര്‍ട്ടര്‍ യൂണിറ്റിലേക്ക് വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്താണ് വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നത്. ഇത് തുരുമ്പെടുക്കലിനും ഷോര്‍ട്ട് സര്‍ക്യൂട്ടിനും കാരണമാകും.

ഖത്തറിന്റെ ജീപ്പ് ഡീലര്‍ഷിപ്പായ യുണൈറ്റഡ് കാര്‍സ് അല്‍മാനയുമായി സഹകരിച്ച് എംഒസിഐ ജീപ്പ് ഗ്രാന്‍ഡ് വാഗണീര്‍ (2022-2023 മോഡലുകള്‍) തിരിച്ചുവിളിക്കുന്നു. ചില വാഹനങ്ങളിലെ മുന്‍വാതിലിന്റെ അപ്പര്‍ ഡേലൈറ്റ് ഓപ്പണിംഗ് (DLO) തകരാറുകള്‍ക്ക് സാധ്യതയുള്ളതിനാലാണ് വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading