ലഹരി ഇടപാടുകള്‍ക്ക് ശിക്ഷ കടുപ്പിക്കുന്നു; വധശിക്ഷയും 20 ലക്ഷം ദിനാര്‍ വരെ പിഴയും

drug

കുവൈത്ത് സിറ്റി: കുവൈത്തില്‍ ലഹരി ഇടപാടുകാര്‍ക്ക് ശിക്ഷ കടുപ്പിച്ചു. വധശിക്ഷയും ഒരു ലക്ഷം മുതല്‍ 20 ലക്ഷം ദിനാര്‍ വരെ പിഴയും വിധിക്കുന്ന പുതിയ നിയമത്തിന് കുവൈത്ത് മന്ത്രിസഭയുടെ അംഗീകാരം. ജസ്റ്റിസ് മുഹമ്മദ് അല്‍ ദുവൈജിന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ സമിതി തയാറാക്കിയ പുതിയ കരട് നിയമം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.

ലഹരി വ്യാപനവും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി നിലവിലെ നിയമം ഭേദഗതി ചെയ്യുകയായിരുന്നു. ലഹരി ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്നവര്‍ക്കും ഇടനിലക്കാര്‍ക്കും സമാമായി ശിക്ഷ ലഭിക്കും. ചെറിയ ലഹരിമരുന്ന് കേസിലും ഇനി വലിയ ശിക്ഷ ലഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading