ദോഹ: ഖത്തറില്‍ ജെറ്റ് സ്‌കീകള്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ജെറ്റ് സ്‌കീകളില്‍ സഞ്ചരിക്കുമ്പോള്‍ മറ്റുള്ളവരെ ശല്യപ്പെടുത്തുകയോ അസൗകര്യമുണ്ടാക്കുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം താമസക്കാരോട് നിര്‍ദേശിച്ചു.
ജെറ്റ് സ്‌കീകള്‍ അശ്രദ്ധമായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കണ്ടുകെട്ടലിലേക്കും നിയമപരമായ ശിക്ഷകള്‍ക്കും ഇടയാക്കുമെന്നും കാരണമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. മറ്റുള്ളവരെ ഉപദ്രവിക്കുകയോ അസൗകര്യമുണ്ടാക്കുകയോ ചെയ്യുന്ന ഏതൊരാള്‍ക്കും 6 മാസത്തില്‍ കൂടാത്ത തടവും മൂവായിരം റിയാലില്‍ കൂടാത്ത പിഴയും അല്ലെങ്കില്‍ രണ്ട് ശിക്ഷകളും ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
