മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ഒരു കിലോഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ അന്വേഷണം വിദേശത്തേക്കും വ്യാപിപ്പിക്കുന്നു. ഒമാനില്‍ നിന്ന് കരിപ്പൂരിലെത്തിച്ച എംഡിഎംഎയാണ് ഇക്കഴിഞ്ഞ 19ന് കരിപ്പൂര്‍ പൊലീസും ഡാന്‍സാഫ് സംഘവും പിടികൂടിയത്. ഒമാനില്‍ നിന്നെത്തിയ തൃശൂര്‍ കൊരട്ടി പഴയേക്കര വീട്ടില്‍ എ.ലിഗീഷ് ആന്റണിയാണ് (49) ഒരു കിലോഗ്രാം എംഡിഎംഎയുമായി കരിപ്പൂര്‍ വിമാനത്താവളത്തിനു പുറത്തു പൊലീസിന്റെ പിടിയിലായത്. എന്നാല്‍ ഇയാളില്‍ നിന്ന് എംഡിഎംഎ സ്വീകരിക്കാനെത്തിയവര്‍ കടന്നുകളഞ്ഞെങ്കിലും പിന്നീട് പിടികൂടി.
സംഭവവുമായി ബന്ധമുള്ള നാട്ടിലെയും വിദേശത്തെയും ചിലരുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് സൂചന. നാട്ടിലേക്ക് ഒമാനില്‍ നിന്ന് എംഡിഎംഎ എത്തിക്കാന്‍ ശ്രമിച്ചവര്‍ നേരത്തേയും പിടിയിലായിരുന്നു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
