ഇത് മലയാളികള്‍ക്കും അഭിമാന നിമിഷം; ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ടീമില്‍ മലയാളിയും

1q 81

ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ ടീമിനൊപ്പം ലോകകപ്പ് മത്സരത്തിന് മലയാളിയും ബൂട്ടണിയും. യു.എ.ഇയെ തോല്‍പിച്ച് ഖത്തര്‍ 2026 ലോകകപ്പിന് യോഗ്യനേടിയ മത്സരത്തിലും ഈ മലയാളി സാന്നിധ്യമുണ്ടായിരുന്നു. ലോകകപ്പ് യോഗ്യതാ പ്രഖ്യാപനത്തിന്റെ ഭാഗമായി ത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പുറത്തിറക്കിയ 53താരങ്ങളുടെ ചിത്രത്തിലും കണ്ണൂര്‍ വളപട്ടണം സ്വദേശിയായ 19കാരനായ തഹ്‌സിന്‍ മുഹമ്മദും ഇടം പിടിച്ചു. മലയാളത്തിനും അഭിമാനിക്കാനുള്ള നിമിഷം.

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ നിര്‍ണായക മത്സരത്തില്‍ ഖത്തര്‍ യു.എ.ഇയെ നേരിട്ടപ്പോള്‍ കോച്ച് ലോപെറ്റ് ഗുയെടെ സ്‌ക്വാഡില്‍ പകരക്കാരുടെ ബെഞ്ചില്‍ തഹ്‌സിനുണ്ടായിരുന്നു. തഹ്‌സിന് കളത്തിലിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

2026ല്‍ അമേരിക്ക, മെക്‌സികോ, കാനഡ ലോകകപ്പിലേക്ക് ഖത്തര്‍ യോഗ്യതാ റൗണ്ട് കടന്ന് നേരിട്ട് യോഗ്യത നേടിയതോടെ ഇനി മത്സരത്തിന് തഹ്‌സിന് ഇറങ്ങുന്നതിനായി കാത്തിരിക്കാം. ഖത്തറില്‍ കളി പഠിച്ച് യൂത്ത് ടീമുകളിലും, സീനിയര്‍ ക്ലബുകളിലും ശ്രദ്ധേയനായാണ് തഹ്‌സിന്‍ ലോകകപ്പിന് യോഗ്യത നേടിയ ടീമില്‍ ഇടം നേടുന്നത്. മുന്‍ കേരള ഫുട്‌ബോളറായി, ദേശീയ ക്യാമ്പ് വരെയെത്തിയ ജംഷിദാണ് തഹ്‌സിന്റെ പിതാവ്. വളപട്ടണം സ്വദേശി ഷൈമയാണ് തഹ്‌സിന്റെ മാതാവ്.

2024 ജൂണില്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അഫ്ഗാനെതിരായ മത്സരത്തിലൂടെയായിരുന്നു തഹ്‌സിന്റെ ദേശീയ ടീമിലേക്കുള്ള അരങ്ങേറ്റം. തുടര്‍ന്നുള്ള വിവിധ മത്സരങ്ങളില്‍ ടീമിന്റെ ഭാഗമായിരുന്നു. ഇതിനിടെ, ഈ വര്‍ഷം ഫെബ്രുവരിയില്‍ ചൈനയില്‍ നടന്ന അണ്ടര്‍ 20 ഏഷ്യന്‍ കപ്പില്‍ ഖത്തറിനായി മൂന്നു മത്സരങ്ങളിലും ബൂട്ടണിഞ്ഞ് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. ക്യൂ.എസ്.എല്ലില്‍ അല്‍ ദുഹൈലിനായി വിവിധ മത്സരങ്ങളില്‍ കളിച്ചു. ശൈഖ് ഫൈസല്‍ ബിന്‍ ഖാസിം സ്‌പോര്‍ട്‌സ് അക്കാദമിയിലായിരുന്നു പരിശീലനമാരംഭിച്ചത്. പിന്നീട് ആസ്പയര്‍ അക്കാദമിയിലെത്തി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading