കൊളസ്‌ട്രോളിന്റെ സ്റ്റാറ്റിന്‍ മരുന്നുകള്‍ സുരക്ഷിതം…തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി അധികൃതര്‍

1q 80

റിയാദ്: കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന സ്റ്റാറ്റിന്‍ മരുന്നുകള്‍ സുരക്ഷിതമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം. സ്റ്റാറ്റിന്‍ മരുന്നുകളെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതിന് പിന്നാലെയാണ് നിലപാടുമായി സൗദി ആരോഗ്യ മന്ത്രാലയം രംഗത്തെത്തിയത്. സ്റ്റാറ്റിനുകള്‍ ഉള്‍പ്പെടെയുള്ള കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന മരുന്നുകള്‍ സുരക്ഷിതമാണെന്നും സൗദിയിലേയും, രാജ്യാന്തര തലത്തിലും അധികാരികളും അംഗീകരിച്ചതാണെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. ഹൃദ്രോഗവും പക്ഷാഘാതവും തടയുന്നതിനും ഉയര്‍ന്ന കൊളസ്‌ട്രോള്‍ അല്ലെങ്കില്‍ അനുബന്ധമായ വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ക്ക് സങ്കീര്‍ണതകള്‍ കുറയ്ക്കുന്നതിനും ഈ മരുന്നുകള്‍ ഉപയോഗിക്കുന്നു.

സാമൂഹിക മാധ്യമങ്ങളിലെ തെറ്റായ പ്രചരണത്തെ തുടര്‍ന്ന് പലരും മരുന്നുകള്‍ കഴിക്കുന്നത് നിര്‍ത്തി. ഇത് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കിയതായും ആരോഗ്യവകുപ്പ് കണ്ടെത്തി. ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ മരുന്നുകള്‍ നിര്‍ത്തരുതെന്നും രോഗികളോട് ആവശ്യപ്പെട്ടു.

രോഗികളെ ആശയക്കുഴപ്പത്തിലാക്കുന്നതോ അവരുടെ സുരക്ഷയെ അപകടപ്പെടുത്തുന്നതോ ആയ വ്യാജ പ്രസ്താവനകള്‍ നടത്തുന്നതിനെതിരെയും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.രോഗികളെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്ന മെഡിക്കല്‍ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ പങ്കാളികളാണെന്ന് തെളിയിക്കപ്പെട്ട ആര്‍ക്കും എതിരെ നിയമനടപടി സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

സ്റ്റാറ്റിന്‍ ഗുളികകള്‍ പ്രമേഹ സാധ്യത വര്‍ധിപ്പിക്കല്‍, പേശി വേദന, ഓര്‍മശക്തിയെ ബാധിക്കുന്നത് തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ക്ക് ഇടയാക്കും തുടങ്ങിയ പ്രചരണങ്ങളാണ് മരുന്നുകളെ പറ്റി സാമൂഹിക മാധ്യമങ്ങളിലൂടെ നടന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading