കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പ്രഷര്‍ പമ്പില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം ഡയറക്ട്രേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടി. 625 ഗ്രാം സ്വര്‍ണമാണ് പ്രഷര്‍ പമ്പില്‍ ഒളിപ്പിച്ച നിലയില്‍ വിമാനത്താവളത്തിലെ ശുചിമുറിയില്‍ കണ്ടെത്തിയത്. എന്നാല്‍ ഇത് ആരാണ് കൊണ്ടുവന്നതെന്ന് ഇതുവരേയും കണ്ടെത്താനായിട്ടില്ല.
അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ അന്വേഷണം ഊര്‍ജിതമാക്കും. ആരാണ് സ്വര്‍ണം കൊണ്ടുവന്നതെന്നറിയാന്‍ വിമാനത്തിലെത്തിയ 181 യാത്രക്കാരെയും, വിമാനത്തിലെ ശുചീകരണ തൊഴിലാളികളെയും കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്താനാണ് അധികൃതരുടെ തീരുമാനം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
