ഡ്രില്ലിങ് മെഷീന്‍ തലയില്‍ തുളച്ചുകയറി രണ്ടര വയസുകാരന് ദാരുണാന്ത്യം

baby

തിരുവനന്തപുരം: ഡ്രില്ലിങ് മെഷീന്‍ തലയില്‍ തുളച്ചുകയറി രണ്ടര വയസുകാരന്‍ മരിച്ചു. തിരുവനന്തപുരം കിഴക്കേക്കോട്ട പടിഞ്ഞാറെ നടയ്ക്ക് സമീപത്താണ് സംഭവം. രണ്ടര വയസുകാരനായ ധ്രുവ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

വീട്ടില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവന്ന ഡ്രില്ലിങ് മെഷീന്‍ കുട്ടി എടുത്തപ്പോഴാണ് അപകടമുണ്ടായത്. പിതാവ് ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ചശേഷം താഴെ വെച്ച് മറ്റു ജോലിയിലേക്ക് കടന്നു. അതിനിടയില്‍ കുട്ടി അബദ്ധത്തില്‍ മെഷീന്‍ എടുത്തുനോക്കുകയും കയ്യിലെടുത്തപ്പോള്‍ മെഷീന്‍ ഓണാവുകയും തുളച്ചുകയറുകയുമായിരുന്നുവെന്നാണ് വിവരം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like