ദോഹ: ഗസ സമാധാന ഉച്ചകോടിക്ക് പോകവേ മൂന്ന് ഖത്തര്‍ നയതന്ത്രജ്ഞര്‍ വാഹനാപകടത്തില്‍ മരിച്ചു. ഈജിപ്തിലെ ഷാം എല്‍-ഷൈഖിലേക്ക് പോകുന്നതിനിടെ ശനിയാഴ്ചയുണ്ടായ കാര്‍ അപകടത്തിലാണ് മൂന്ന് നയതന്ത്രജ്ഞര്‍ മരണപ്പെട്ടത്.
ഈജിപ്തിലെ ഖത്തര്‍ എംബസി ഇക്കാര്യം സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമീരി ദിവാനിലെ സൗദ് ബിന്‍ താമര്‍ അല്‍താനി, അബ്ദുല്ല ഗാനെം അല്‍ ഖയാരിന്‍, ഹസ്സന്‍ ജാബര്‍ അല്‍ ജാബര്‍ എന്നീ മൂന്ന് ഉദ്യോഗസ്ഥരാണ് മരണപ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ദോഹയിലേക്ക് കൊണ്ടുപോകുമെന്ന് എംബസി അറിയിച്ചു.
രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അബ്ദുല്ല ഇസ്സ അല്‍ കുവാരി, മുഹമ്മദ് അബ്ദുല്‍ അസീസ് അല്‍ ബുഐനൈന്‍ എന്നിവരാണ് ചികിത്സയിലുള്ളത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
