വിലക്കുറവില്‍ കാറുകള്‍, ഫര്‍ണിച്ചറുകള്‍, ഇലക്ട്രോണിക്‌സുകള്‍ എന്നിവ സ്വന്തമാക്കാം.. ഖത്തര്‍ കസ്റ്റംസ് ലേലം അടുത്ത ആഴ്ച മുതല്‍

1q 32

ദോഹ: ഖത്തറില്‍ കസ്റ്റംസ് ലേലം അടുത്തയാഴ്ച നടക്കും. ഒക്ടോബര്‍ 14 മുതല്‍ 15 വരെ കസ്റ്റംസിന്റെ ‘മസാദ് അല്‍ ജോംറോക്ക്’ ആപ്പ് വഴിയാണ് പുതിയ ഓണ്‍ലൈന്‍ പൊതു ലേലം നടക്കുന്നതെന്ന് കസ്റ്റംസ് ജനറല്‍ അതോറിറ്റി അറിയിച്ചു.

വാഹനങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, സ്പോര്‍ട്സ് ഉപകരണങ്ങള്‍, പുരാതന വസ്തുക്കള്‍, കണ്ടെയ്നറുകള്‍ എന്നിവയുള്‍പ്പെടെ 160-ലധികം ഇനം സാധനങ്ങള്‍ ലേലത്തില്‍ ഉണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ആപ്പ് വഴിയോ കസ്റ്റംസ് വെയര്‍ഹൗസ് – ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് (ഇന്‍ഡസ്ട്രിയല്‍ ഏരിയ) സന്ദര്‍ശിച്ച് സാധനങ്ങള്‍ പരിശോധിക്കാന്‍ കഴിയും. ഒക്ടോബര്‍ 5 മുതല്‍ 15 വരെ രാവിലെ 8 മുതല്‍ 11 വരെ സമയം അനുവദിക്കും.

പൂര്‍ണ്ണമായും ഡിജിറ്റല്‍ ബിഡ്ഡിംഗ് പ്രക്രിയയിലൂടെയാണ് ലേലം നടക്കുന്നത്. ലേലത്തിന്റെ സുതാര്യതയും പ്രവേശനക്ഷമതയും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണിത്. ആപ്പ് സ്റ്റോറില്‍ നിന്നോ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ മസാദ് അല്‍ ജോംറോക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading