ദോഹ: ഖത്തറില്‍ വരാനിരിക്കുന്ന ക്യാമ്പിംഗ് സീസണിന് മുന്നോടിയായി കാരവാനുകളുടെയും ട്രെയിലറുകളുടെയും ടോവിംഗ് ഷെഡ്യൂള്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയും വ്യാഴാഴ്ച മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെയും മാത്രമേ ടോവിംഗ് അനുവദിക്കുകയുള്ളൂ.
കാരവാന്‍, ട്രെയിലര്‍ ഉടമകള്‍ ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കണം. വലത് ലെയ്‌നില്‍ മാത്രമേ പോകാവൂ, ടോവിംഗ് നടത്തുമ്പോള്‍ ഓവര്‍ടേക്കിംഗ് ഒഴിവാക്കണം എന്നും മന്ത്രാലയം നിര്‍ദേശിച്ചു. കുറഞ്ഞ ദൃശ്യപരതയോ മൂടല്‍മഞ്ഞോ ഉള്ള സമയങ്ങളില്‍ ടോവിംഗ് നിരോധിച്ചിട്ടുണ്ടെന്നും മന്ത്രാലയം വാഹനമോടിക്കുന്നവരെ ഓര്‍മ്മിപ്പിച്ചു.
കാരവാനുകളും ട്രെയിലറുകളും കൊണ്ടുപോകുമ്പോള്‍ ഓര്‍ബിറ്റല്‍ ഹൈവേയും അതിന്റെ കണക്ഷന്‍ റൂട്ടുകളും ഉപയോഗിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഈ സീസണിലെ (2025-26 ലെ)വിന്റര്‍ ക്യാമ്പിംഗ് സീസണ്‍ ഈ ഒക്ടോബര്‍ 15 മുതല്‍ 2026 ഏപ്രില്‍ 15 വരെയായിരിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
