ദോഹ: ഖത്തറില്‍ ഭിന്നശേ,ഷി നിയമം പ്രാബല്യത്തില്‍ വന്നു. രാജ്യത്തെ ഭിന്നശേഷിക്കാരെ സംബന്ധിച്ച 2025-ലെ 22-ാം നമ്പര്‍ നിയമം അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി പുറപ്പെടുവിച്ചു. നിയമം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും ഉടന്‍ നടപ്പിലാക്കുമെന്നും അറിയിച്ചു.
പുതിയ നിയമപ്രകാരം, വൈകല്യമുള്ള വ്യക്തികളെ ദുരുപയോഗം ചെയ്യുകയോ അവഗണിക്കുകയോ ചൂഷണം ചെയ്യുകയോ ചെയ്താല്‍ നടപടി നേരിടേണ്ടി വരും. ആറ് മാസം വരെ തടവും അഞ്ച് ലക്ഷം ഖത്തര്‍ റിയാല്‍ പിഴയും അടയ്‌ക്കേണ്ടിവരും. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും അംഗീകരിക്കുക ലക്ഷ്യമിട്ടാണ് പുതിയ നിയമം നടപ്പിലാക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
