കപ്പ് സിറപ്പുകള്‍ കഴിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു; ഡെക്സ്‌ട്രോമെത്തോര്‍ഫന്‍ അടങ്ങിയ കഫ് സിറപ്പുകള്‍ നിരോധിച്ചു

1q 17

ഡല്‍ഹി: കഫ് സിറപ്പുകള്‍ കഴിച്ച് മൂന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ നടപടിയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍. ഡെക്സ്ട്രോമെത്തോര്‍ഫന്‍ അടങ്ങിയ നിശ്ചിത കഫ് സിറപ്പുകളുടെ വില്‍പ്പനയാണ് സംസ്ഥാനത്ത് നിരോധിച്ചത്. മധ്യപ്രദേശിലും രാജസ്ഥാനിലുമായി ഇതുവരെ 12 കുട്ടികള്‍ മരിച്ച പശ്ചാത്തലത്തിലാണ് നടപടി.

ആരോപണമുയര്‍ന്ന മരുന്നുകള്‍ വിതരണം ചെയ്ത കെയ്സണ്‍സ് ഫാര്‍മ വിതരണം ചെയ്യുന്ന മറ്റ് 19 മരുന്നുകളുടെ വിതരണവും സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മ നിര്‍ദ്ദേശം നല്‍കി. ഡ്രഗ് കണ്‍ട്രോളര്‍II രാജാറാം ശര്‍മ്മയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ദോഷകരമായേക്കാവുന്ന മരുന്നുകളില്‍ ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്താനും നിര്‍ദ്ദേശമുണ്ട്. അതേസമയം സിറപ്പില്‍ പ്രശ്‌നങ്ങളില്ലെന്ന് കേന്ദ്ര ഏജന്‍സികള്‍ നടത്തിയ പരിശോധനയില്‍ വ്യക്തമാക്കി. വൃക്കാ തകരാറിന് കാരണമാകുന്ന രാസപദാര്‍ത്ഥങ്ങള്‍ പരിശോധിച്ച കഫ് സിറപ്പുകളില്‍ കണ്ടെത്താനായില്ലെന്ന് എന്‍സിഡിസി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സിഎസ്ഡിസിഒ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകള്‍ പറയുന്നു. കുട്ടികളുടെ മരണം കഫ് സിറപ്പു മൂലമാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു പരിശോധന.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading