ഫ്‌ലൈ ദുബായിലും നിയന്ത്രണം; യാത്രക്കാര്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍

fly dubai

ദുബായ്: എമിറേറ്റ്‌സ്, സലാം എയര്‍ വിമാനങ്ങള്‍ക്ക് പിന്നാലെ ഫ്‌ളൈ ദുബായിലും യാത്രക്കാര്‍ക്കായി കര്‍ശന നിര്‍ദേശങ്ങള്‍ പുറത്തിറക്കി. വിമാന യാത്രക്കാരുടെ സുരക്ഷയ്ക്ക് പരിഗണന നല്‍കിയാണ് തീരുമാനം. യാത്രക്കാര്‍ പവര്‍ ബാങ്കുകള്‍ വിമാനത്തില്‍ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ടാണ് കര്‍ശനമാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 1 മുതല്‍ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു.

ഒരു യാത്രക്കാരന് 100 വാട്ട്-അവറില്‍ കുറവ് ശേഷിയുള്ള ഒരു പവര്‍ ബാങ്ക് മാത്രമേ ഹാന്‍ഡ് ബാഗേജില്‍ കൊണ്ടുപോകാന്‍ അനുവാദമുള്ളൂ. ഇത് ഉപകരണത്തില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ഈ പരിധിക്ക് മുകളിലുള്ള ഉപകരണങ്ങള്‍ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തും.

ചെക്ക് ചെയ്ത ബാഗേജുകളില്‍ പവര്‍ ബാങ്കുകള്‍ ഒരുകാരണവശാലും അനുവദിക്കില്ല. വിമാനത്തിനുള്ളില്‍ വച്ച് പവര്‍ ബാങ്ക് ഉപയോഗിക്കുന്നതോ, ചാര്‍ജ് ചെയ്യുന്നതോ തീര്‍ത്തും നിരോധിച്ചിരിക്കുന്നു. വിമാനത്തിലെ പവര്‍ സോക്കറ്റുകള്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യാനും പാടില്ല. പവര്‍ ബാങ്കുകള്‍ ഓഫ് ആക്കി വയ്ക്കുകയും ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാവാതിരിക്കാന്‍ സുരക്ഷിതമായി സൂക്ഷിക്കുകയും വേണം. സീറ്റിനടിയിലോ മുന്നിലുള്ള സീറ്റ് പോക്കറ്റിലോ വയ്ക്കണം. ഓവര്‍ഹെഡ് ലോക്കറുകളില്‍ വയ്ക്കരുത്.

മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് തുടങ്ങിയ ലിഥിയം ബാറ്ററിയുള്ള മറ്റ് ഉപകരണങ്ങള്‍ ചെക്ക് ചെയ്ത ബാഗേജില്‍ വയ്ക്കുമ്പോള്‍ നിര്‍ബന്ധമായും ഓഫ് ചെയ്യുകയും യാദൃച്ഛികമായി പ്രവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷിതമാക്കുകയും വേണമെന്നാണ് നിര്‍ദേശം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like