തൊഴില്‍ കരാറുകളില്ലാതെ പ്രവാസികള്‍ക്ക് ജോലി മാറുന്നത് എളുപ്പമാക്കി ഒമാന്‍

oman al

മസ്‌കത്ത്: ഒമാനില്‍ രജിസ്റ്റര്‍ ചെയ്ത വര്‍ക്ക് പെര്‍മിറ്റുകള്‍ ഇല്ലാതെ പ്രവാസികള്‍ക്ക് ജോലി മാറാന്‍ സാധിക്കും. വര്‍ക്ക് പെര്‍മിറ്റ് പുതുക്കിയശേഷം സാധുവായ തൊഴില്‍ കരാറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ തൊഴിലുടമകള്‍ പരാജയപ്പെട്ടാല്‍, പ്രവാസി തൊഴിലാളികള്‍ക്ക് ജോലി മാറാന്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്ന പുതിയ നിയമങ്ങള്‍ ഒമാനി തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചതായി അറേബ്യന്‍ സ്റ്റോറീസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും അയച്ച നോട്ടീസ് പ്രകാരം, കരാര്‍ അപ്ലോഡ് ചെയ്യാതെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുമ്പോള്‍, 30 ദിവസത്തിനുശേഷം ജീവനക്കാരന് അവരുടെ സേവനങ്ങള്‍ പുതിയ തൊഴിലുടമയ്ക്ക് കൈമാറാനുള്ള അവകാശം സ്വയമേവ ലഭിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തൊഴില്‍ വിപണിയില്‍ സുതാര്യത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading