മസ്‌കത്ത്: സലാം എയറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ്. എല്ലാ വിമാനങ്ങളിലും പവര്‍ ബാങ്കുകള്‍ കൊണ്ടുപോകുന്നതിലും ഉപയോഗിക്കുന്നതിലും കര്‍ശനവുമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ലിഥിയം ബാറ്ററി തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. ാെക്ടോബര്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. ഇനിമുതല്‍ സ്‌പെയര്‍ ബാറ്ററികളുടെയോ പവര്‍ ബാങ്കുകളുടെയോ ഉപയോഗം അനുവദിക്കില്ല.
അതേസമയം കര്‍ശനമായ സുരക്ഷാ നിയമങ്ങള്‍ക്ക് വിധേയമായി യാത്രക്കാര്‍ക്ക് സ്‌പെയര്‍ ബാറ്ററികള്‍ കൊണ്ടുപോകാന്‍ അനുവാദമുണ്ട്. അനുവദനീയമായ എല്ലാ സ്‌പെയര്‍ ബാറ്ററികളും മുഴുവന്‍ സമയവും വിമാനത്തിലുടനീളം ഓഫ് ചെയ്യണം. കൂടാതെ ഏതെങ്കിലും ഉപകരണം ചാര്‍ജ് ചെയ്യാന്‍ അവ ഉപയോഗിക്കരുത്/ വിമാനത്തിലിരിക്കുമ്പോള്‍ അവ സ്വയം ചാര്‍ജ് ചെയ്യുകയും അരുത്. അവ മുന്നിലുള്ള സീറ്റ് പോക്കറ്റില്‍ നേരിട്ട് വയ്ക്കണം അല്ലെങ്കില്‍ നിങ്ങളുടെ സീറ്റിനടിയില്‍ സൂക്ഷിക്കണം.
ഒരു യാത്രക്കാരന് മുന്‍കൂര്‍ അനുമതിയില്ലാതെ മണിക്കൂറില്‍ 100 വാട്ട്-താഴെ ശേഷിയുള്ള ഒരു പവര്‍ബാങ്ക് കൊണ്ടുപോകാം. 100 വാട്ട്/അവര്‍ മുതല്‍ 160 വാട്ട്/അവര്‍ വരെ ശേഷിയുള്ള പവര്‍ ബാങ്കുകള്‍ നിയന്ത്രിച്ചിട്ടുണ്ട്. 160 വാട്ടില്‍ കൂടുതലുള്ള പവര്‍ ബാങ്കുകള്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ഒരു സലാംഎയര്‍ വിമാനത്തിലും അവ അനുവദനീയമല്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
