ദോഹ: ഖത്തറിലുള്ളവര്‍ ഇറാനില്‍ നിന്നുള്ള ‘യുറാനസ് സ്റ്റാര്‍’ എന്ന ബ്രാന്‍ഡിന്റെ കുപ്പിവെള്ളം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്. രാജ്യത്തെ പ്രാദേശിക വിപണികളില്‍ നിന്ന് ഈ ബ്രാന്‍ഡിന്റെ കുപ്പിവെള്ളം ഒഴിവാക്കിയതായി പൊതുജനാരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു.
ഒമാനില്‍ ഈ കുപ്പിവെള്ളം കുടിച്ച് രണ്ട് പേര്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് വിപണിയില്‍ നിന്ന് ഒമാന്‍ യുറാനസ് ബ്രാന്‍ഡിന്റെ കുപ്പിവെള്ളംെ പിന്‍വലിച്ചിരുന്നു. തുടര്‍ന്നാണ് ഖത്തറിലും കുപ്പിവെള്ളം നിരോധിച്ചത്. ഈ ഉല്‍പ്പന്നം ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്നില്ലെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഭക്ഷ്യ ഉല്‍പന്നങ്ങളും കുടിവെള്ളവും ഉള്‍പ്പെടെ അവയുടെ സുരക്ഷ, ഗുണനിലവാരം, ആരോഗ്യ ആവശ്യകതകളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് കൃത്യമായി ഉറപ്പാക്കാനുള്ള ആവശ്യമായ നിയന്ത്രണ നടപടികള്‍ അധികൃതര്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
മരണത്തിന് പിന്നാലെ യുറാനസ് സ്റ്റാര്‍ എന്ന ബ്രാന്‍ഡിലുള്ള കുപ്പിവെള്ള ഉല്‍പ്പന്നങ്ങള്‍ കുടിക്കുന്നത് നിര്‍ത്താന്‍ ഒമാന്‍ അധികൃതരും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലബോറട്ടറി പരിശോധനകളില്‍ ദോഷകരമായ വസ്തുക്കളുടെ സാന്നിധ്യം ഈ കുപ്പിവെള്ളത്തില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് തീരുമാനം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
