ദോഹ: ഖത്തറില്‍ പ്രാവസികള്‍ ഉള്‍പ്പെടെ താമസക്കാര്‍ക്കായി ‘ഖത്തര്‍ ത്രൂ യുവര്‍ ലെന്‍സ്’ വീഡിയോ മത്സരവുമായി വിസിറ്റ് ഖത്തര്‍. രാജ്യത്തിന്റെ സംസ്‌കാരം, ജീവിതശൈലി, അനുഭവങ്ങള്‍ എന്നിവയുള്ള പ്രാദേശിക ഉള്ളടക്കങ്ങള്‍ പകര്‍ത്തുന്നതാണ് മത്സരം. ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 15 വരെ സമയപരിധി ഉണ്ട്. വിജയികളെ അടുത്ത വര്‍ഷം ജനുവരി ആദ്യവാരത്തില്‍ പ്രഖ്യാപിക്കും. മത്സരത്തിനായി ഫോട്ടോയും അയക്കാവുന്നതാണ്.
പങ്കെടുക്കുന്നവര്‍ ചെയ്യേണ്ടത് ഇത്രമാത്രം:
30-60 സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരു ചെറിയ വീഡിയോയാണ് അയക്കേണ്ടത്. ഖത്തറിന്റെ സവിശേഷതകള്‍ എടുത്തുകാട്ടുന്ന ദൃശ്യങ്ങളായിരിക്കണം വീഡിയോയില്‍ ഉണ്ടായിരിക്കേണ്ടത്. AI ഉപയോഗിച്ച് എഡിറ്റ് ചെയ്യാന്‍ പാടില്ല. വീഡിയോ പകര്‍ത്തി ഔദ്യോഗിക വിസിറ്റ് ഖത്തര്‍ അക്കൗണ്ട് ടാഗ് ചെയ്ത് #Qatar ThroughYourLens, #ViewQatar എന്നീ ഹാഷ്ടാഗുകള്‍ ചേര്‍ത്ത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യണം.
ഒരാള്‍ക്ക് ഒന്നിലധികം എന്‍ട്രികള്‍ സമര്‍പ്പിക്കാം. ഖത്തര്‍ ബൈ നൈറ്റ്, ബീച്ച് & കോസ്റ്റല്‍, കല, സംസ്‌കാരം & പൈതൃകം, കായിക പരിപാടികള്‍ അല്ലെങ്കില്‍ പാചകം എന്നിവയുമായി ബന്ധപ്പെട്ട വീഡിയോയാണ് എടുക്കേണ്ടത്. മത്സരത്തിനായി ഫോട്ടോയും അയക്കാം. വീഡിയോ, ഫോട്ടോ എന്നീ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. വിജയികള്‍ക്ക് 3,75,000 റിയാലിന്റെ സമ്മാനം ലഭിക്കും. ക്യാഷ് പ്രൈസുകളാണ് ലഭിക്കുക.
വീഡിയോ വിഭാഗത്തില്‍, ഒന്നാം സ്ഥാനത്തിന് 100,000, ഖത്തര്‍ റിയാലാണ് സമ്മാനം. രണ്ടാം സ്ഥാനത്തിന് 50,000 റിയാല്‍. മൂന്നാം സ്ഥാനത്തിന് 30,000 റിയാല്‍, നാലാം സ്ഥാനത്തിന് 20,000 റിയാല്‍, അഞ്ചാം സ്ഥാനത്തിന് 10,000 റിയാല്‍ സമ്മാനമായി ലഭിക്കും ആറാം സ്ഥാനം മുതല്‍ പത്താം സ്ഥാനം വരെ ലഭിക്കുന്നവര്‍ക്ക് 15,000 റിയാല്‍ വരെയുള്ള 3000 റിയാലിന്റെ വൗച്ചറുകള്‍ ലഭിക്കും.
ഫോട്ടോ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് 60,000 റിയാല്‍, രണ്ടാം സ്ഥാനത്തിന് 40,000 റിയാല്‍, മൂന്നാം സ്ഥാനത്തിന് 20,000 റിയാല്‍, നാലാം സ്ഥാനത്തിന് 10,000 റിയാല്‍, അഞ്ചാം സ്ഥാനത്തിന് 5000 റിയാല്‍, ആറാം സ്ഥാനം മുതല്‍ പത്താം സ്ഥാനം വരെയുള്ളവര്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കും. ക്യാഷ് പ്രൈസുകള്‍ക്ക് പുറമേ, GoPros, ഐഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ തുടങ്ങിയവും സമ്മാനമായി ലഭിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
