ദോഹ: ഖത്തറിന്റെ സുരക്ഷ ഉറപ്പുനല്‍കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്തിനെതിരെയുള്ള ഏതൊരു സായുധ ആക്രമണവും അമേരിക്കയുടെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായി കണക്കാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 9 ന് ഇസ്രായേല്‍ ഖത്തറില്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്നാണ് തീരുമാനം. ഖത്തറില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണം വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നു.
വര്‍ഷങ്ങളായി, അമേരിക്കയും ഖത്തറും അടുത്ത സഹകരണം പുലര്‍ത്തുന്നുവെന്നും പ്രസ്താവിച്ചാണ് ഒക്ടോബര്‍ 1 ന് ഖത്തറിലെ യുഎസ് എംബസി എക്‌സിക്യൂട്ടീവ് ഉത്തരവ് പങ്കുവെച്ചത്. പ്രാദേശികവും ആഗോളവുമായ സംഘര്‍ഷങ്ങള്‍ പരിഹരിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ സഹായിച്ച ഒരു മധ്യസ്ഥന്‍ എന്ന നിലയില്‍, ഖത്തറിന് നേരെ തുടരുന്ന ഭീഷണികളുടെ വെളിച്ചത്തില്‍, ബാഹ്യ ആക്രമണത്തില്‍ നിന്നുള്ള ഖത്തറിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് അമേരിക്കയുടെ നയമാണെന്നും ട്രംപ് പറഞ്ഞു.
‘ഖത്തറിനെതിരെ ഒരു ആക്രമണം ഉണ്ടായാല്‍, അമേരിക്കയുടെയും ഖത്തറിന്റെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും നയതന്ത്രപരവും സാമ്പത്തികവും ആവശ്യമെങ്കില്‍ സൈനികമായ എല്ലാ നിയമപരവും ഉചിതവുമായ നടപടികളും അമേരിക്ക സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
