ഖത്തറില്‍ പ്യൂഷോ ലാന്‍ഡ്ട്രെക്ക്, ജീപ്പ്, ഹ്യുണ്ടായി എന്നിവയുടെ ചില മോഡലുകള്‍ തിരിച്ചുവിളിച്ചു

1q 88

ദോഹ: ഖത്തറില്‍ പ്യൂഷോ ലാന്‍ഡ്‌ട്രെക്ക്, ജീപ്പ് ഗ്രാന്‍ഡ് ചെറോക്കേി, ഹ്യുണ്ടായി ഇലാന്‍ഡ്രാ വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു. രാജ്യത്തെ പ്യൂഷോ ഡീലര്‍ഷിപ്പായ ടെയ്സീര്‍ മോട്ടോഴ്സ് കമ്പനിയുമായി സഹകരിച്ച്, വാണിജ്യ വ്യവസായ മന്ത്രാലയം (MoCI), പ്രധാന വയറിംഗ് ഹാര്‍നെസിലെ തേയ്മാനം കാരണം 2020, 2022, 2023, 2025 എഡിഷനുകളിലെ പ്യൂഷോ ലാന്‍ഡ്ട്രെക്ക് മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്.

ഹെഡ് റെസ്ട്രെയിനുകളുടെ ആന്തരിക ലോക്കിംഗ് മെക്കാനിസത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള തകരാറുമൂലമാണ് ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി മോഡലുകള്‍ തിരികെ വിളിക്കുന്നത്. ജീപ്പ് ഡീലര്‍ഷിപ്പായ യുണൈറ്റഡ് കാര്‍സ് അല്‍മാനയുമായി സഹകരിച്ച്, ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി 2023,2024 മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്.

ഹ്യുണ്ടായ് ഡീലര്‍ഷിപ്പായ സ്‌കൈലൈന്‍ ഓട്ടോമോട്ടീവുമായി സഹകരിച്ച്, 2008-2011 ഹ്യുണ്ടായ് എലാന്‍ട്ര മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്. ചില വാഹനങ്ങള്‍ക്ക് അസാധാരണമായ ഡ്രൈവര്‍ എയര്‍ബാഗ് പ്രവര്‍ത്തനം അനുഭവപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. അറ്റകുറ്റപ്പണികളുടെ തുടര്‍നടപടികള്‍ക്കായി ഡീലറുമായി ഏകോപിപ്പിക്കുമെന്നും ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.

പരാതികള്‍, അന്വേഷണങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ ഉപഭോക്തൃ സംരക്ഷണ, വാണിജ്യ വിരുദ്ധ തട്ടിപ്പ് വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രാലയം എല്ലാ ഉപഭോക്താക്കളോടും അഭ്യര്‍ത്ഥിച്ചു: കോള്‍ സെന്റര്‍: 16001; ഇമെയില്‍: info@moci.gov.qa; സോഷ്യല്‍ മീഡിയ ചാനലുകള്‍: mociqatar; ormobile ആപ്ലിക്കേഷന്‍: MOCIQatar.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading