കുവൈത്ത് സിറ്റി: കുവൈത്തില്‍ സിഗരറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മകന്‍ അച്ഛനെ കുത്തിക്കൊലപ്പെടുത്തി. ഫര്‍വാനിയ ഗവര്‍ണറേറ്റിലാണ് സംഭവം. സിഗരറ്റിന്റെ പേരിലുണ്ടായ വഴക്കിനെ തുടര്‍ന്ന് 20 വയസ്സിനടുത്തുള്ള പാകിസ്ഥാന്‍ യുവാവ് സ്വന്തം പിതാവിനെ കൊലപ്പെടുത്തുകയായിരുന്നു.
ഒരു ആഴ്ച മുമ്പ് നടന്ന ഈ സംഭവം അതീവ രഹസ്യമായാണ് പൊലീസ് അന്വേഷിച്ചത്. ഒരു ജോഡി കത്രിക ഉപയോഗിച്ച് നിരവധി തവണ കുത്തിയായിരുന്നു കൊലപാതകം നടത്തിയത്. രഹസ്യാന്വേഷണത്തിനൊടുവില്‍ മകനെ പോലീസ് പിടികൂടുകയും ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
