ഖത്തറില്‍ അസാധാരണമായ കാലാവസ്ഥയ്ക്ക് സാധ്യത; തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

qatar al 2

ദോഹ: ഖത്തറിലുടനീളം അസാധാരണമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാല്‍ തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് തൊഴില്‍ മന്ത്രാലയം. തൊഴിലുടമകള്‍ തൊഴില്‍പരമായ ആരോഗ്യ-സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ജോലിസമയത്ത് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ സംരക്ഷണ നടപടികളും ഉറപ്പാക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

വരും മണിക്കൂറുകളില്‍ രാജ്യത്ത് രാജ്യത്ത് അസാധാരണമായ കാലാവസ്ഥാ മാറ്റം പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്. പക്ഷെ ഏത് തരം കാലാവസ്ഥാ മാറ്റമാണ് അനുഭവപ്പെടുകയെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

അതേസമയം, ഖത്തര്‍ കാലാവസ്ഥാ വകുപ്പ് ചില പ്രദേശങ്ങളില്‍ തുടര്‍ച്ചയായി ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് അനുഭവപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading