ഖത്തറില്‍ നിന്ന് ഹജ്ജിന് പോകുന്നവര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് നിര്‍ബന്ധം; അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി

1q 74

ദോഹ: ഖത്തറില്‍ നിന്ന് ഈ സീസണില്‍ ഹജ്ജിന് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനായി ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയതായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പിഎച്ച്‌സിസി) അറിയിച്ചു. പിഎച്ച്‌സിസിയും എന്‍ഡോവ്മെന്റ്‌സ് (ഔഖാഫ്) ഇസ്ലാമിക കാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

പിഎച്ച്‌സിസിയില്‍ നിന്നുള്ള ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് മാത്രമേ അംഗീകരിക്കുകയുള്ളൂ. ഒക്ടോബര്‍ 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. സെര്‍നര്‍ ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡ് (ഇഎച്ച്ആര്‍) സംവിധാനത്തിലൂടെ ഓണ്‍ലൈനായാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. സൗദി ആരോഗ്യ മന്ത്രാലയവും ഖത്തരി ഹജ്ജ് മിഷനും അംഗീകരിച്ച മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും സര്‍ട്ടിഫിക്കറ്റ് അനുവദിക്കുക.

സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷകള്‍ ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും എല്ലാ പിഎച്ച്‌സിസി ഫാമിലി മെഡിസിന്‍ സെന്ററുകളിലും ഷെഡ്യൂള്‍ ചെയ്ത അപ്പോയിന്റ്‌മെന്റ് വഴിയോ അല്ലെങ്കില്‍ മുന്‍കൂട്ടി ബുക്കിംഗ് ഇല്ലാതെ വാക്ക്-ഇന്‍ വഴിയോ സ്വീകരിക്കുമെന്നും പിഎച്ച്‌സിസി അറിയിച്ചു.

സര്‍ട്ടിഫിക്കറ്റിനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ അധികാരികള്‍ നിശ്ചയിച്ചിട്ടുണ്ട്. തീര്‍ത്ഥാടകരുടെ അവയവങ്ങളുടെ തകരാറുകള്‍ (ഹൃദയം, ശ്വാസകോശം, കരള്‍, വൃക്ക തകരാറുകള്‍ ഉള്‍പ്പെടെ), നാഡീ അല്ലെങ്കില്‍ മാനസിക വൈകല്യങ്ങള്‍, ഡിമെന്‍ഷ്യ, ഉയര്‍ന്ന അപകടസാധ്യതയുള്ള അല്ലെങ്കില്‍ വൈകിയ ഗര്‍ഭധാരണം, അതുപോലെ ചികിത്സയ്ക്ക് വിധേയമാകുന്ന സജീവ പകര്‍ച്ചവ്യാധികള്‍ അല്ലെങ്കില്‍ കാന്‍സര്‍ തുടങ്ങിയ സങ്കീര്‍ണ്ണമായ മെഡിക്കല്‍ അവസ്ഥകള്‍ ഇല്ലാവര്‍ക്ക് മാത്രമേ മെഡിക്കല്‍ ഫിറ്റ്‌നസ് അനുവദിക്കുകയുള്ളൂ.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading