ദോഹ; ഖത്തറില്‍ എയര്‍ കാര്‍ഗോ വഴി രാജ്യത്തേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. പാഴ്‌സലില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാര്‍ പാഴ്‌സല്‍ തുറന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
ജിപ്‌സം കൊണ്ടുണ്ടാക്കിയ നാല് അലങ്കാര വസ്തുക്കള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഏകദേശം രണ്ട് കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. ഇത്തരത്തില്‍ എന്തെങ്കിലും നിയമലംഘനങ്ങള്‍ കണ്ടാല്‍ ഉടന്‍ 16500 എന്ന ഹോട്ട്‌ലൈന്‍ വഴിയോ kafih@customs.gov.qa എന്ന ഇമെയില്‍ വഴിയോ രഹസ്യമായി വിവരങ്ങള്‍ നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചു.
ഖത്തറിലേക്ക് നിരോധിത വസ്തുക്കള്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനെതിരെ കസ്റ്റംസ് വകുപ്പ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യാത്രക്കാരുടെ ശരീരഭാഷ വായിക്കുന്നതിലും പുതിയ കള്ളക്കടത്ത് രീതികള്‍ കണ്ടെത്തുന്നതിലും ഉള്‍പ്പെടെ പരിശോധനയ്ക്കായി നൂതന സാങ്കേതികവിദ്യകളാണ് അധികൃതര്‍ ഉപയോഗിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
