വിമാന യാത്രയ്ക്കിടെ ഫ്രഷ് പാസ്ത ഉണ്ടാക്കി യാത്രക്കാരി. വിന്‍ഡോ സീറ്റിലിരുന്ന് പാസ്തയുണ്ടാക്കുകയും അതിന്റെ വീഡിയോ ചിത്രീകരിച്ച് യാത്രക്കാരി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. വിമാനത്തിലെ ഭക്ഷണം നിങ്ങള്‍ക്കിഷ്ടമല്ലെങ്കില്‍ എന്തുചെയ്യും സ്വയമുണ്ടാക്കും എന്ന ക്യാപ്ഷനോടെയാണ് യുവതി വീഡിയോ പങ്കുവച്ചത്.
ഒരു ബൗളില്‍ ആവശ്യത്തിന് മാവും വെള്ളവും ചേര്‍ത്ത് യുവതി മാവ് കുഴക്കുന്നതും പിന്നീട് അതിനെ gnocchi പാസ്തയാക്കുന്നതെല്ലാം വീഡിയോയില്‍ കാണാം. ഇതിനായി ഒരു മെറ്റല്‍ കട്ടറും നോഹ്കീ ബോര്‍ഡും യാത്രക്കാരി ഉപയോഗിക്കുന്നുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. 8.1 മില്യണ്‍ പേരാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ കണ്ടത്.
പാസ്ത ഉണ്ടാക്കുക എന്നുള്ളത് എത്രത്തോളം എളുപ്പമുള്ളതാണെന്ന് കാണിക്കാനാണ് ശ്രമിച്ചതെന്നും വിമാനയാത്രക്കിടയില്‍ പോലും ഉണ്ടാക്കാനാവുന്നതാണെന്നും യുവതി കുറിച്ചു. വീഡിയോ വൈറലായതോടെ നിരവധി പേര്‍ വിമര്‍ശനവുമായും രംഗത്തെത്തി.
മൂര്‍ച്ചയുള്ള എന്ത് വസ്തുവും വിമാനത്തില്‍ കൊണ്ടുപോകാന്‍ അനുവാദമില്ലെന്നിരിക്കേ എങ്ങനെയാണ് കട്ടിങ് ടൂള്‍ യുവതി കയ്യില്‍ കരുതിയതെന്ന് പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. അതുപോലെ സഹയാത്രക്കാരെ ബഹുമാനിക്കണമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
