ഖത്തറില്‍ പുതിയ വാഹനങ്ങളുടെ കയറ്റുമതി നിരോധിച്ചു

qatar road

ദോഹ: ഖത്തറില്‍ നിന്ന് പുതിയ വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് നിരോധനമേര്‍പ്പെടുത്തി. രജിസ്റ്റര്‍ ചെയ്ത് കുറഞ്ഞത് ഒരു വര്‍ഷത്തില്‍ താഴെയായ പുതിയ കാറുകളുടെ കയറ്റുമതി നിരോധിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

രാജ്യത്തെ കാര്‍ ഡീലര്‍ഷിപ്പ് കമ്പനികള്‍, രജിസ്‌ടേഷന്‍ ചെയ്ത് കുറഞ്ഞത് ഒരു വര്‍ഷം മാത്രമുള്ള പുതിയ കാറുകള്‍ കയറ്റുമതി ചെയ്യരുതെന്നാണ് നിര്‍ദേശം. ഇത് സംബന്ധിച്ച 2025 ലെ സര്‍ക്കുലര്‍ നമ്പര്‍ 03 ന് അനുസൃതമായാണ് നിയന്ത്രണം. ലംഘനങ്ങളും നിയമനടപടികളും ഒഴിവാക്കാന്‍ ഡീലര്‍മാര്‍ ഈ വ്യവസ്ഥ പൂര്‍ണ്ണമായും പാലിക്കണമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

പ്രാദേശിക വിപണിയില്‍ പുതിയ കാറുകളുടെ സ്ഥിരമായ ലഭ്യത ഉറപ്പാക്കുന്നതിനാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. നിയമവിരുദ്ധമായ വാണിജ്യ രീതികള്‍ പരിമിതപ്പെടുത്തുകയും, വാഹന ക്ഷാമം മൂലമുള്ള വിലക്കയറ്റം തടയുകയും, വിപണി സ്ഥിരതയെ പ്രതികൂലമായി ബാധിക്കുന്ന കയറ്റുമതി ശ്രമങ്ങള്‍ പരിമിതപ്പെടുത്തുകയും ചെയ്യുന്നതാണ് പുതിയ സര്‍ക്കുലര്‍.

കാര്‍ ഡീലര്‍മാര്‍, കാര്‍ കയറ്റുമതിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സര്‍ക്കുലര്‍ ബാധകമാണ്. അതേസമയം വ്യക്തികള്‍ക്കായി നിയുക്തമാക്കിയ അംഗീകൃത കാര്‍ ഡീലര്‍മാരെയും വ്യക്തിഗത ഉപയോഗത്തിനുള്ള വാഹനങ്ങള്‍ക്കും സര്‍ക്കുലര്‍ ബാധകമല്ല. ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 2008 ലെ 8-ാം നമ്പര്‍ നിയമവും അതിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളും അനുസരിച്ചാണ് സര്‍ക്കുലര്‍.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading