ദോഹ: ഖത്തറില്‍ അടിയന്തര അറബ്- ഇസ്ലാമിക് ഉച്ചകോടി തിങ്കളാഴ്ച നടക്കും. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി നടക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി അറിയിച്ചു.
ഖത്തറിനെതിരായ ഇസ്രായേല്‍ ആക്രമണത്തെക്കുറിച്ചുള്ള കരട് പ്രമേയം ഉച്ചകോടി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം ഖത്തര്‍ വാര്‍ത്താ ഏജന്‍സിയോട് (ക്യുഎന്‍എ) പറഞ്ഞു. അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ തയ്യാറെടുപ്പ് യോഗം നാളെ നടക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
