ദോഹ: ഖത്തറില്‍ രണ്ട് ദിവസത്തേക്ക് സമുദ്രഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇന്ന്, സെപ്റ്റംബര്‍ 13 ശനിയാഴ്ച മുതല്‍ സെപ്റ്റംബര്‍ 15, തിങ്കളാഴ്ച വരെ എല്ലാത്തരം സമുദ്ര ഗതാഗതവും നിര്‍ത്തിവയ്ക്കാന്‍ ഗതാഗത മന്ത്രാലയം (MoT) കപ്പല്‍ ഉടമകളോും കമ്പനികളോടും നിര്‍ദേശിച്ചു.
ഖത്തറില്‍ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി നടക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നത്. രാജ്യവ്യാപകമായി ഏര്‍പ്പെടുത്തുന്ന പൊതു സുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലുസൈല്‍ സിറ്റിയിലെ വാട്ടര്‍ഫ്രണ്ടിലേക്കുള്ള സമുദ്ര പ്രവര്‍ത്തനങ്ങള്‍ (വിനോദം, ടൂറിസം, മത്സ്യബന്ധനം മുതലായവ), സമുദ്ര കപ്പല്‍ പാട്ടത്തിന് നല്‍കുന്നത് (വിനോദം, സ്‌കൂട്ടറുകള്‍, ജെറ്റ് ബോട്ടുകള്‍ മുതലായവ) എന്നിവ ശനിയാഴ്ച രാത്രി 9 മണി മുതല്‍ തിങ്കളാഴ്ച രാത്രി 9 മണി വരെ നിര്‍ത്തിവയ്ക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഖത്തറിലെ എല്ലാവരും സര്‍ക്കുലര്‍ പാലിക്കണമെന്നും ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
