ഖത്തറില്‍ പ്രമുഖ ട്രേഡിംഗ് & കോണ്‍ട്രാക്ടിംഗ് കമ്പനി അടപ്പിച്ചു

closed

ദോഹ: ഖത്തറില്‍ നിയമ ലംഘനത്തെ തുടര്‍ന്ന് പ്രമുഖ ട്രേഡിംഗ്& കോണ്‍ട്രാക്ടിംഗ് കമ്പനി വാണിജ്യ മന്ത്രാലയം അടപ്പിച്ചു. ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട 2008 ലെ (8)ാം നമ്പര്‍ നിയമത്തിലെ (7)ഉം (11)ഉം വകുപ്പുകളിലെ വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് നടപടിയെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) അറിയിച്ചു. അമഡോറ ട്രേഡ് ആന്‍ഡ് കോണ്‍ട്രാക്റ്റിംഗ് (ക്യാബിനറ്റ്‌സ് & കിച്ചന്‍സ്) എന്ന സ്ഥാപനമാണ് അടപ്പിച്ചത്. ഒരു മാസത്തേക്ക് അടച്ചിടാനാണ് ഉത്തരവ്.

സേവന വിവരങ്ങളും മറ്റ് കാര്യങ്ങളും സംബന്ധിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതായും മന്ത്രാലയം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായി മന്ത്രാലയം വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • സൽവാ റോഡിൽ ഗതാഗത നിയന്ത്രണം

  • ഇന്ത്യന്‍ എംബസിയിൽ അടിയന്തിര കോണ്‍സുലാര്‍ ക്യാമ്പ്

  • ഖത്തറില്‍ ‘മധുര ടാക്‌സ്’ ജൂലൈ ആറ് മുതല്‍ നടപ്പിലാകും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading