ദോഹ: താമസസ്ഥലങ്ങളുടെ അനധികൃത വിഭജനം തടയുന്നതിന് പരിശോധനകള്‍ ശക്തമാക്കി ദോഹ മുനിസിപ്പാലിറ്റി. കെട്ടിടങ്ങളുടെ അനധികൃതമായ വിഭജനം ചെറുക്കുക, പരിമിതപ്പെടുത്തുക, നാശനഷ്ടങ്ങള്‍ ലഘൂകരിക്കുക എന്നിവ ലക്ഷ്യമിട്ട് ഫീല്‍ഡ് പരിശോധനകള്‍ ശക്തമാക്കുകയാണ് ലക്ഷ്യം.
ലംഘനങ്ങള്‍ തിരിച്ചറിയുന്നതിനായി പരിശോധനാ സംഘങ്ങള്‍ പ്രദേശങ്ങളില്‍ സര്‍വേ നടത്താറുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. ലംഘനങ്ങള്‍ കണ്ടെത്തി നടപടിയെടുക്കാനും റിപ്പോര്‍ട്ടുകള്‍ നല്‍കാനുമാണ് കാമ്പെയ്ന്‍ നടത്തുന്നത്.
ഫാമിലി റസിഡന്‍സികളിലെ തൊഴിലാളികളുടെ താമസവും ഒഴിവാക്കും. ഔദ്യോഗിക അനുമതിയില്ലാതെ റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ വിഭജിക്കുന്നത് നിയമവിരുദ്ധമാണെന്നും അത് പിഴകള്‍ക്കും നിയമനടപടികള്‍ക്കും ഇടയാക്കുമെന്നും അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
