റിയാദ്: സൗദി അറേബ്യയില്‍ പുകവലിക്കുന്നവര്‍ക്കെതിരെ നിയമം കര്‍ശനമാക്കുന്നു. ഭക്ഷ്യ മേഖലയിലെ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുക എന്ന ലക്ഷ്യത്തോടെ മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം നിയമലംഘകര്‍ക്ക് പിഴ പ്രഖ്യാപിച്ചു, ഭക്ഷണശാലകളില്‍ പുകവലിച്ചാല്‍ 5,000 റിയാല്‍ പിഴ ചുമത്തും.
ഭക്ഷണം തയ്യാറാക്കുന്ന സ്ഥലങ്ങളിലെ തൊഴിലാളികള്‍ക്ക് മുഖംമൂടി ധരിക്കാത്തതിന് 1,000 റിയാലും തല മറയ്ക്കാത്തതിന് 1,000 റിയാലും പിഴ ചുമത്തും. അനധികൃത സ്ഥലങ്ങളില്‍ പുകവലിച്ചാല്‍ 5,000 റിയാല്‍ വരെ പിഴ ചുമത്തും.
കമ്പനിയുടെ ഔദ്യോഗിക യൂണിഫോം ധരിക്കാത്ത ഭക്ഷണ വിതരണ തൊഴിലാളികള്‍ക്ക് 500 റിയാല്‍ പിഴ ചുമത്തും. ഫ്രോസണ്‍ ഫ്രൂട്ട് ജ്യൂസുകള്‍ ഫ്രഷായി തയ്യാറാക്കിയതാണെന്ന് അവകാശപ്പെട്ട് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ബിസിനസുകള്‍ക്കും 1,000 റിയാല്‍ പിഴ ചുമത്തും. ഭക്ഷ്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ മൂക്കിലും വായിലും തൊടുകയോ തുപ്പുകയോ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 2,000 റിയാല്‍ വരെ പിഴ ചുമത്തും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
