പ്രവാസികളുടെ വീട് കുത്തിപ്പൊളിച്ച് സ്വര്‍ണവും പണവും കവര്‍ന്നു

1q 1

തിരുവനന്തപുരം: പ്രവാസികളുടെ ആള്‍താമസമില്ലാത്ത വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ച് സ്വര്‍ണവും പണവും മോഷ്ടിച്ചു. ചിറയിന്‍കീഴ് ഒറ്റപ്ലാമുക്ക് ഷാരോണ്‍ ഡെയിലില്‍ ക്ലമന്റ് പെരേര-സുശീല ദമ്പതികളുടെ വീട്ടിലാണ് പുലര്‍ച്ചയോടെ മോഷണം നടന്നത്. ബെഡ്‌റൂമിലെ ഷെല്‍ഫുകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് മോഷണം പോയത്. 107 ഗ്രാം സ്വര്‍ണവും 1,15000 രൂപയും എടിഎം കാര്‍ഡും 60000 രൂപയുടെ വാച്ചും മോഷ്ടിച്ചതായാണ് പ്രാഥമിക വിവരം.

ദമ്പതികളുടെ വിദേശത്തായിരുന്ന മകളുടെ കുടുംബം മരുമകന്റെ ചികിത്സയ്ക്കായി നാട്ടിലെത്തിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയായി ഇവര്‍ കിഴുവിലത്തിന് സമീപം മകളുടെ വീട്ടിലായിരുന്നു താമസം. ഇന്നലെ ഒറ്റപ്ലാമുക്കിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.

കുടുംബത്തിന്റെ പരാതിയില്‍ ചിറയിന്‍കീഴ് പൊലീസ് പരിശോധനനടത്തി. സിസിടിവി ദൃശ്യങ്ങളില്‍ പെടാതെയാണ് മോഷണം നടന്നിരിക്കുന്നതെന്നതിനാല്‍ സമീപത്തെ ദ്യശ്യങ്ങള്‍ പരിശോധിക്കുകയാണ് പൊലീസ്. ചിറയിന്‍കീഴ്, അഴൂര്‍, പെരുങ്ങുഴി മേഖലയിലായി മൂന്നുമാസത്തിനിടെ ഇത് നാലാമത്തെ മോഷണമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • കേരളം വിധിയെഴുതുന്നു, വോട്ടെടുപ്പ് ആരംഭിച്ചു

  • നോര്‍ക്കാ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കില്ല

  • മുന്‍ മന്ത്രി എം കെ മുനീറിന്റെ വീടിന് ജപ്തി ഭീഷണി

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading