ദോഹ: 14-മത് ദോഹ മാരത്തോണ്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2026 ജനുവരി 16 വെള്ളിയാഴ്ചയാണ് മാരത്തോണ്‍ നടക്കുക. മത്സരങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 20,000ത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. പങ്കെടുക്കുന്നതിനുള്ള ഏര്‍ലി ബേര്‍ഡ് രജിസ്‌ട്രേഷനാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. രജിസ്‌ട്രേഷന്‍ ഇളവുകള്‍ അനുവദിക്കും.
ഹോട്ടല്‍ പാര്‍ക്കില്‍ നിന്ന് ആരംഭിക്കുന്ന മാരത്തോണ്‍ ദോഹ കോര്‍ണിഷിലൂടെ തിരിച്ച് മാരത്തോണ്‍ ആരംഭിച്ച സ്ഥലത്ത് തന്നെ അവസാനിക്കും. കിഡ്സ് ഫണ്‍ റണ്‍ (4-10 വയസ്സ്), അഞ്ച് കിലോമീറ്റര്‍, 10 കിലോമീറ്റര്‍, ഹാഫ് മാരത്തണ്‍ (21 കിലോമീറ്റര്‍), ഫുള്‍ മാരത്തണ്‍ (42 കിലോമീറ്റര്‍) എന്നിവയുള്‍പ്പെടെ എല്ലാ തലങ്ങളിലും മത്സരങ്ങളുണ്ട്. 21 കിലോമീറ്റര്‍ വരെയുള്ള എല്ലാ ദൂര വിഭാഗങ്ങളിലും പങ്കെടുക്കാന്‍ ഭിന്നശേഷിക്കാരായ മത്സരാര്‍ത്ഥികള്‍ക്കും അവസരമുണ്ട്.
ഓരോ വിഭാഗത്തിലും ഖത്തറില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ നല്‍കും. പരിപാടിയില്‍ നിന്നുള്ള വരുമാനം പ്രാദേശിക ചാരിറ്റികള്‍ക്ക് വിതരണം ചെയ്യുകയും സംഭാവന ചെയ്യുകയും ചെയ്യും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
