ദോഹ- കൊച്ചി ഇൻഡിഗോ എയർലൈൻ‌സ് റദ്ദാക്കി

indigo

ദോഹ: ദോഹയിൽ നിന്ന് കൊച്ചിയിലേക്കുള്ള ഇന്‍ഡിഗോ എയർലൈൻസ് വിമാനം റദ്ദാക്കി.  കുടുംബങ്ങൾദോഹയിൽ നിന്ന് ഇന്ന് രാവിലെ 8.30ന് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. വിമാനം ആദ്യം വൈകുമെന്നാണ് വിമാനത്താവളത്തിൽ എത്തിയവരോട് അറിയിച്ചിരുന്നത്. മണിക്കൂറുകൾക്ക് ശേഷം വിമാനം റദ്ദാക്കുകയായിരുന്നു. ഇതോടെ 150 ഓളം യാത്രക്കാർ പ്രതിസന്ധിയിലായി.

വിവാഹ-മരണ ആവശ്യങ്ങള്‍ക്ക് പോകുന്നവർ ഉൾപ്പെടെയുള്ളവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷമാണ് വിമാനം റദ്ദാക്കിയതായി അധികൃതർ അറിയിച്ചത്. പിന്നാലെ അടുത്ത ഫ്ലൈറ്റ് ഉടൻ ഉണ്ടാകുമെന്ന് അറിയിച്ച് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. പക്ഷേ എപ്പോൾ അടുത്ത ഫ്ലൈറ്റ് വരുമെന്ന കാര്യത്തിൽ ഇൻഡിഗോ അധികൃതർ വ്യക്തത വരുത്തിയിലെന്നും യാത്രക്കാർ പരാതി ഉന്നയിച്ചു.

ഇൻഡിഗോ എയർലൈൻസ് വെബ്സൈറ്റിൽ നിന്നും ഖത്തർ എയർവെയ്സിന്റെ വെബ്സൈറ്റിൽ നിന്നും ടിക്കറ്റുകൾ ബുക്ക് ചെയ്താണ് യാത്രക്കാർ വിമാനത്താവളത്തിലെത്തിയത്.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like