ദോഹ: ഖത്തര്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ സാദാത്ത് അസോസിയേഷന്‍ ഓഫ് ഖത്തര്‍ (SAQ) സംഘടിപ്പിച്ച ”സ്‌നേഹ സംഗമം” വൈവിധ്യമാര്‍ന്ന പരിപാടികളോടു കൂടി ശ്രദ്ധേയമായി. സയ്യിദ് മശ്ഹൂദ് തങ്ങളുടെ നേതൃത്വത്തിലുള്ള ഇശല്‍ വിരുന്ന് പരിപാടിയുടെ ഭാഗമായി നടന്നു.
സയ്യിദ് ജഅഫര്‍ തങ്ങള്‍ മമ്പുറത്തിന്റെ അദ്ധ്യക്ഷതയില്‍ സയ്യിദ് ഷഹബാസ് തങ്ങള്‍ വളപട്ടണം സ്വാഗതം പറഞ്ഞു. ഖത്തര്‍ ഇന്ത്യന്‍ അംബാസഡറുടെ ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെ സ്‌നേഹ സംഗമം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ വിശിഷ്ടാതിഥികളായി. മുഖ്യപ്രഭാഷകനായി കേരള സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, സഫാരി ഗ്രൂപ്പ് എംഡി സൈനുല്‍ ആബിദ്, ജാഫര്‍ തയ്യില്‍, സലീം നാലക്കത്ത് (KMCC), മുഹമ്മദ് ഷാ (ICF), സക്കറിയ മാണിയൂര്‍ (KIC), സലാം ഹാജി പാപ്പിനിശ്ശേരി എന്നിവര്‍ പങ്കെടുത്തു. സമാപന ദുഅക് സിദ്ദിഖ് തങ്ങള്‍ മാണിമൂല നേതൃത്വം നല്‍കി. സാദിഖലി തങ്ങള്‍ വല്ലപ്പുഴ നന്ദി പറഞ്ഞു.
ബിസിനസ് രംഗത്തെ മികവിന് നല്‍കിയ ബിസിനസ് എക്‌സലന്‍സി അവാര്‍ഡ് അല്‍ ഫാരിസ് ലോ ഫേര്‍മിന്റെ പേരില്‍ ഹാരിസ് അബ്ദുല്‍ അസീസ്, ഫാരിസ് മുഹമ്മദ് ഹബാബി, സാലിഹ് സഹര്‍ അല്‍ യഫീ എന്നിവര്‍ സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങളില്‍ നിന്ന് ഏറ്റുവാങ്ങി. ഫാരിസ് ലോ ഫേര്‍മിന്റെ പേരില്‍ മുഹമ്മദ് അല്‍ യഫായി നന്ദി പ്രസംഗം നടത്തി. എക്‌സലന്‍സി അവാര്‍ഡ് ടി.കെ. ഖലീല്‍ തങ്ങള്‍ക്കായി സയ്യിദ് മശ്ഹൂദ് തങ്ങള്‍, ഹുസൈന്‍ സഖാഫി ചുള്ളിക്കോടില്‍ നിന്നും ഏറ്റുവാങ്ങി.
അബ്ദുല്‍ റഷീദ് ഹാജി, മുഹമ്മദ് അബ്ദുല്‍ വഹാബ്, എ.സി.കെ. മൂസ താനൂര്‍, റിഷാല്‍ കെ.പി.ബി, SKSSF സഹചാരി വളണ്ടിയേഴ്‌സ്, SYS-ICF സാന്ത്വനം വളണ്ടിയേഴ്‌സ് എന്നിവര്‍ക്ക് ടോക്കണ്‍ ഓഫ് അപ്രീസിയേഷന്‍ അവാര്‍ഡുകളും പരിപാടിയില്‍ വിതരണം ചെയ്തു. സൈനുദ്ദീന്‍ തങ്ങള്‍ എടരിക്കോട്, മുഹ്സിന്‍ ബാഫഖി തങ്ങള്‍, ശിഹാബ് തങ്ങള്‍ തളിക്കുളം, ഫഖ്‌റുദ്ദീന്‍ ബാവ തങ്ങള്‍, ഹാശിം തങ്ങള്‍ കണ്ണാടിപറമ്പ്, ഷിഹാബ് തങ്ങള്‍ വയനാട്, മുനീര്‍ തങ്ങള്‍ ചാലിയം, ഹിഷാം തങ്ങള്‍ താനൂര്‍, ഷുഹൈബ് തങ്ങള്‍, ഷഹീന്‍ തങ്ങള്‍, സഗീര്‍ തങ്ങള്‍ തളിക്കുളം, ഹാശിം തങ്ങള്‍ചെമ്മലശ്ശേരി, ഷിബിന്‍ സെയ്ത് തങ്ങള്‍, സയ്യാഫ് അലി തങ്ങള്‍, ഫര്‍വത് തങ്ങള്‍ ആഴഞ്ചേരി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
